Friday, November 27, 2009

വലില്ലാഹില്‍ ഹംദ്.


MASJIDUL HARAM . PHOTO TAKEN ON JUNE2009

താന്‍ നെഞ്ചൊട് ചേര്‍ത്തതെല്ലാം ദൈവീക മര്‍ഗ്ഗത്തില്‍ ബലിയറുത്ത ഇബ്റാഹീമിന്റെ ഉജ്ജ്വല സ്മരണകളുയര്‍ത്തികൊണ്ട്
ഒരു ബലിപെരുന്നാള്‍ കൂടി.....
ഒരു പുരുഷായസ്സ് മുഴുവന്‍ സ്വയം സമര്‍പ്പിതനായി ഋജു മനസ്ക്കനായി ഏകദൈവ സന്ദേശവും പേറി ഭൂഖണ്ഡങ്ങള്‍‍ താണ്ടിയ ആ സാത്വികന്റെ
ഓര്‍മ്മകള്‍ മനസ്സില്‍ ആവാഹിച്ചു കൊണ്ട് ഹജ്ജ് കര്‍‍മ്മങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ലക്ഷോപലക്ഷങ്ങള്‍ക്ക് മനസ്സുകൊണ്ട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക.

അല്ലാഹു അക്ബര്‍..അല്ലാഹു അക്ബര്‍..................വലില്ലാഹില്‍ ഹംദ്.

എല്ലാവര്‍ക്കും ഹൃദ്യമായ ബലിപെരുന്നാള്‍ ആശംസകള്‍.

Friday, November 6, 2009

അപൂര്‍വ്വ ചിത്രം(1985 BATCH)

Photobucket


Dr.SHAJI.A-യുടെ കളക്ഷനിലുണ്ടായിരുന്ന ഈ അപൂര്‍വ്വ ചിത്രത്തില്‍ നിങ്ങള്‍‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നവരുടെ പേരുകളും അഭിപ്രായങ്ങളും താഴെ 'COMMENT' LINK ക്ലിക്ക് ചെയ്ത്
രേഖപ്പെടുത്തുക.

Saturday, October 17, 2009

ഓര്‍മയില്‍ ഒരിളം തെന്നലായി ഫൈസല്‍...


ഓര്‍മയില്‍ ഒരിളം തെന്നലായി ഫൈസല്‍...

സതീര്‍ഥ്യന്‍

ഐ.സി.എ എന്ന പേര്‍ എപ്പോള്‍ കേള്‍ക്കുമ്പോഴും മനസ്സില്‍ അറിയാതെ വന്നു
പോകുന്നൊരു മുഖമാണ് കെ.എം.ഫൈസല്‍. ഇതെഴുതുമ്പോള്‍ ഫൈസല്‍ എന്റെ
ഓര്‍മപുസ്തകത്തില്‍ കുറിച്ച ഏതാനും വരികള്‍ വെറുങ്ങലിച്ചു
നില്‍ക്കുന്നു.
സ്നേഹിക്കാന്‍ മറന്നാലും സ്നേഹിച്ചവരെ മറക്കരുത്‌.
ഇല്ല ഫൈസല്‍. ഒരിക്കലും നിന്നെ മറന്നു പോകാന്‍ കഴിയില്ല .എനിക്ക്
മാത്രമല്ല. ആ കാലഘട്ടത്തില്‍ ഐ.സി.എ യുടെ പടി കയറിയിറങ്ങിയ ഒരാളും നിന്റെ
സൌമ്യമായ മുഖം മറക്കില്ല. ഒരാളോടും നീ വഴക്കടിച്ച ചരിത്രം ഹോസ്ടല്‍
അന്തേവാസിയായിരുന്ന ഞാന്‍ ഓര്‍ക്കുന്നില്ല. വെല്ലിപ്പയുടെ പേരില്‍
ഒരാനുകു‌ല്യവും നീ നേടിയിട്ടില്ല. നീ പാടിയ മാപ്പിള പാട്ടിന്റെ ഓളങ്ങള്‍
ഇപ്പോഴും ഐ.സി.എ.യുടെ കല്ച്ചുവരിനകത്ത് അലയടിക്കുന്നുണ്ടാവാം.
ഏറ്റവുമൊടുവില്‍ നമ്മള്‍ കണ്ടത്‌ എനിക്കിപോഴും ഓര്‍മയുണ്ട്. എന്നെ
കാണാന്‍ നീ വിട്ടില്‍ വരികയായിരുന്നു. പേള്‍ വൈറ്റ്‌ നിറമുള്ള പുതിയ
വെസ്പ സ്കുടറില്‍ വന്നിറങ്ങിയ നിന്റെ സുന്ദരമായ മുഖം കഴിഞ്ഞ നാളുകിലേത്
എന്ന പോലെ എന്നെ എപ്പോഴും വേട്ടയാടുന്നു..