
ഓര്‍മയില്‍ ഒരിളം തെന്നലായി ഫൈസല്‍...
സതീര്ഥ്യന്
ഐ.സി.എ എന്ന പേര് എപ്പോള്‍ കേള്‍ക്കുമ്പോഴും മനസ്സില്‍ അറിയാതെ വന്നു
പോകുന്നൊരു മുഖമാണ് കെ.എം.ഫൈസല്‍. ഇതെഴുതുമ്പോള്‍ ഫൈസല്‍ എന്റെ
ഓര്‍മപുസ്തകത്തില്‍ കുറിച്ച ഏതാനും വരികള്‍ വെറുങ്ങലിച്ചു
നില്ക്കുന്നു.
സ്നേഹിക്കാന്‍ മറന്നാലും സ്നേഹിച്ചവരെ മറക്കരുത്.
ഇല്ല ഫൈസല്‍. ഒരിക്കലും നിന്നെ മറന്നു പോകാന്‍ കഴിയില്ല .എനിക്ക്
മാത്രമല്ല. ആ കാലഘട്ടത്തില്‍ ഐ.സി.എ യുടെ പടി കയറിയിറങ്ങിയ ഒരാളും നിന്റെ
സൌമ്യമായ മുഖം മറക്കില്ല. ഒരാളോടും നീ വഴക്കടിച്ച ചരിത്രം ഹോസ്ടല്‍
അന്തേവാസിയായിരുന്ന ഞാന്‍ ഓര്‍ക്കുന്നില്ല. വെല്ലിപ്പയുടെ പേരില്‍
ഒരാനുകുല്യവും നീ നേടിയിട്ടില്ല. നീ പാടിയ മാപ്പിള പാട്ടിന്റെ ഓളങ്ങള്‍
ഇപ്പോഴും ഐ.സി.എ.യുടെ കല്ച്ചുവരിനകത്ത് അലയടിക്കുന്നുണ്ടാവാം.
ഏറ്റവുമൊടുവില്‍ നമ്മള് കണ്ടത് എനിക്കിപോഴും ഓര്‍മയുണ്ട്. എന്നെ
കാണാന്‍ നീ വിട്ടില്‍ വരികയായിരുന്നു. പേള്‍ വൈറ്റ് നിറമുള്ള പുതിയ
വെസ്പ സ്കുടറില് വന്നിറങ്ങിയ നിന്റെ സുന്ദരമായ മുഖം കഴിഞ്ഞ നാളുകിലേത്
എന്ന പോലെ എന്നെ എപ്പോഴും വേട്ടയാടുന്നു..
This comment has been removed by the author.
ReplyDeleteK.M.ഫൈസല്‍ നമ്മുടെ എല്ലാവരുടേയും ഓര്‍മ്മകളില്‍ വേദനിക്കുന്ന ഒരു നോമ്പരമായി അവശേഷിക്കുന്നു. മറവിക്ക് മായ്ക്കാന്‍ കഴിയാത്ത അദ്ദ്ദേഹത്തിന്റെ സ്മരണകള്‍ ജീവിതത്തിന്റെ ക്ഷണികതയെ കുറിച്ച് നമ്മോട് വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുന്നു. അല്ലാഹു അദ്ദ്ദേഹത്തിന്റെ ആത്മാവിന് മഗ്ഫിറത്തും മര്‍ഹമത്തും നല്കി സ്വര്‍ഗ്ഗപൂങ്കാവനത്തില്‍ ഇടം നല്കുമാറകട്ടെ! (ആമീന്‍)
ReplyDelete"എല്ലാ ഒരോ ആത്മാവും മരണം രുചിക്കുക തന്നെ ചെയ്യും. നിങ്ങളോരോരുത്തരുടേയും കര്‍മഫലം അന്ത്യനാളില്‍ പരിപൂര്‍ണമായി നല്കപ്പെടും. അവിടെ നരകാഗ്നിയില്‍നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തവനാരോ, അവനത്രെ യഥാര്‍ഥത്തില്‍ വിജയം നേടിയവന്. ഈ ഭൌതിക ജീവിതം വഞ്ചനാത്മകമായ ചരക്കു മാത്രമാകുന്നു"
വി.ഖുര്‍ആന്‍.3:185